പിതാവിന്റെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷം വോട്ട് രേഖപ്പെടുത്തി ജെയിക് സി തോമസ്.


പുതുപ്പള്ളി: പിതാവിന്റെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷം വോട്ട് രേഖപ്പെടുത്തി പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ് എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസ്. രാവിലെ മണർകാട്ടെ വീട്ടിൽ നിന്നും പിതാവിന്റെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷം മണർകാട് കണിയാംകുന്ന് ഗവ. എൽ. പി. സ്കൂളിൽ പോളിംഗ് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി.