പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആദ്യ മണിക്കൂർ പിന്നിടുമ്പോൾ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര.


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു ആദ്യ മണിക്കൂർ പിന്നിടുമ്പോൾ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര. രാവിലെ പോളിംഗ് ആരംഭിച്ചത് മുതൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. മഴ മാറി നിൽക്കുന്നതിനാൽ രാവിലെ തന്നെ കൂടുതൽ പേർ വോട്ട് ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതിർന്നവരും പ്രായമായവരും വോട്ട് ചെയ്യുന്നതിനായി ബൂത്തുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.