മുണ്ടക്കയത്ത് ബസ്സ് യാത്രക്കിടെ അബോധാവസ്ഥയിലായ വയോധികയെ ആശുപത്രിയിലെത്തിച്ച്​ കെ.എസ്.ആർ.ടി.സി ജീവനക്കാർ.


മുണ്ടക്കയം: മുണ്ടക്കയത്ത് ബസ്സ് യാത്രക്കിടെ അബോധാവസ്ഥയിലായ വയോധികയെ ആശുപത്രിയിലെത്തിച്ച്​ കെ.എസ്.ആർ.ടി.സി ജീവനക്കാർ. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ്‌ സംഭവം. കോട്ടയത്തു നിന്നും ചെമ്മണ്ണാറിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ വയോധികയായ യാത്രക്കാരിക്ക് ചിറ്റടിയായപ്പോഴേക്കും അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വീട്ടമ്മയും മകളും ഇവരെ വിളിച്ചുണർത്താൻ നോക്കിയെങ്കിലും സാധിക്കാതെ വന്നതോടെ ബസ്സ് കണ്ടകട്രെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബ​സ് ക​ണ്ട​ക്ട​ർ പ​ത്ത​നം​തി​ട്ട പ്ര​മാ​ടം സ്വ​ദേ​ശി കെ​ന്ത​ല​യി​ൽ അ​രു​ൺ എ​സ്. ധ​ര​ൻ, ഡ്രൈ​വ​ർ ആ​ർ​പ്പൂ​ക്ക​ര കൊ​ച്ചു​പ​റ​മ്പി​ൽ കെ.​എ.പ്ര​മോ​ദ് എ​ന്നി​വ​ർ ചേർന്ന് യാത്രക്കാരിയെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരിയെ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മണർകാട് പള്ളിയിൽ പോയ ശേഷം കട്ടപ്പനയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വയോധിക.