അക്ഷയ കേന്ദ്രങ്ങളെ തകർക്കുന്ന വിവിധ നയങ്ങൾക്കെതിരേ ഇന്ന് കൂടുതൽ സമയം പ്രവർത്തിച്ചു അക്ഷയ കേന്ദ്രങ്ങളുടെ പ്രതിഷേധം.

കോട്ടയം: അക്ഷയകേന്ദ്രങ്ങളെ തകർക്കുന്ന വിവിധ നയങ്ങൾക്കെതിരേ ഇന്ന് കൂടുതൽ സമയം പ്രവർത്തിച്ചു അക്ഷയ കേന്ദ്രങ്ങളുടെ പ്രതിഷേധം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ 12 മണിക്കൂർ പ്രവർത്തിച്ചാണ് പ്രതിഷേധം നടത്തുന്നത്. ഫോറം ഓഫ് അക്ഷയ സെന്റർ ഓൺട്രപ്രനേഴ്‌സാണ് പ്രതിഷേധ സമരം നടത്തുന്നത്. സേവന നിരക്ക് ഉടൻ പരിഷ്കരിക്കുക, സെൻട്രൽ കൈമാറ്റ വ്യവസ്ഥ പുനഃപരിശോധിക്കുക, കരാർ വ്യവസ്ഥകൾ ഏകപക്ഷീയമായി തീരുമാനിക്കുന്നത് അവസാനിപ്പിക്കുക, അക്ഷയ പദ്ധതി സംരക്ഷിക്കുക, അക്ഷയ സേവനങ്ങളുടെ ദുരുപയോഗം തടയുക, വ്യാജ സിഎസ്‌സി, ഓൺലൈൻ കേന്ദ്രങ്ങൾ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം.