മുണ്ടക്കയം ബസ്സ് അപകടം: സ്വകാര്യ ബസ്സ് കെ.എസ്.ആർ.ടി.സി ബസ്സിലിടിച്ചത് അപകടവളവിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, റോഡരികിലെ കടയും സമീപത്ത് പാർക്ക്


മുണ്ടക്കയം: മുണ്ടക്കയത്ത് സ്വകാര്യ ബസ്സും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്വകാര്യ ബസ്സ് കെ.എസ്.ആർ.ടി.സി ബസ്സിലിടിച്ചത് അപകടവളവിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ. വെളിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെയാണ് കോട്ടയം കുമളി റോഡിൽ മുണ്ടക്കയം വെളിച്ചിയാനിയിൽ പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിന് സമീപത്തെ വളവിൽ അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സ് വളവിനു തൊട്ടു മുൻപ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മുണ്ടക്കയം ഭാഗത്തു നിന്നുമെത്തിയ കെ.എസ്.ആർ.ടി.സി ബസ്സിൽ ഇടിക്കുകയായിരുന്നു. റോഡരികിലെ കടയും സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളും സ്വകാര്യ ബസ്സ് ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഇരു ബസ്സുകളിലെയും യാത്രക്കാരും റോഡരികിലെ കടയിൽ ഉണ്ടായിരുന്നവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ക്രെയിൻ ഉപയോഗിച്ചാണ് വാഹനങ്ങൾ റോഡിൽ നിന്നും വശത്തേക്ക് മാറ്റിയത്.