മൂന്നര വയസുള്ള പെൺകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയത് അരഞ്ഞാണം, പള്ളിക്കത്തോട് സ്വദേശികളായ ദമ്പതികളുടെ മകൾക്ക് കരുതലേകി പാലാ മാർ സ്ലീവാ ആശുപത്രിയിലെ ഡോക്ടർമ


പാലാ: പള്ളിക്കത്തോട് സ്വദേശികളായ ദമ്പതികളുടെ മൂന്നര വയസുള്ള പെൺകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ അരഞ്ഞാണം മകൾക്ക് കരുതലേകി പുറത്തെടുത്ത് പാലാ മാർ സ്ലീവാ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം. കഴിഞ്ഞ ദിവസം രാത്രി വീടിനുള്ളിൽ കളിക്കുന്നതിനിടെയാണ് കുട്ടിയുടെ അരയിൽ നിന്നും ഊരിപ്പോയ അരഞ്ഞാണം അബദ്ധത്തിൽ പെൺകുഞ്ഞു വിഴുങ്ങിയത്. കളിക്കുന്നതിനിടെ കുഞ്ഞു അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട മാതാപിതാക്കൾ കുഞ്ഞിനെ പരിശോധക്കുകയും തുടർന്ന് അരഞ്ഞാണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെടുകയുമായിരുന്നു. കുട്ടിയെ ഉടൻ തന്നെ വേഗത്തിൽ പാലാ മാർ സ്ലീവാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എക്സ്റേ പരിശോധനയിൽ അരഞ്ഞാണം കുട്ടിയുടെ വയറിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡോ.വിപിൻ ലാൽ,ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, അനസ്തെറ്റിസ്റ്റുകളായ ഡോ. ലിബി.ജി.പാപ്പച്ചൻ, ഡോ.സേവ്യർ ജോൺ എന്നിവരുടെ നേതൃത്വത്തിൽ കുഞ്ഞിനെ എൻഡോസ്കോപ്പിക്കു വിധേയയാക്കിയ ശേഷം കുട്ടിക്ക് കരുത്തലികി സുരക്ഷിതമായി അരഞ്ഞാണം പുറത്തെടുക്കുകയായിരുന്നു.