മുണ്ടക്കയത്ത് കെ എസ്സ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്.


മുണ്ടക്കയം: മുണ്ടക്കയത്ത് കെ എസ്സ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്. കോട്ടയം കുമളി റോഡിൽ മുണ്ടക്കയം വെളിച്ചിയാനി ബാങ്കിന് സമീപമാണ് കെ എസ്സ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ബസ്സ്‌ യാത്രികരായ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്  മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും മുണ്ടക്കയത്ത് നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ്സ് ആർ ടി സി ബസ്സുമാണ് കൂട്ടിയിടിച്ചത്.