സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം, കോട്ടയം സ്വദേശിനിയുടെ പരാതിയിൽ സുഹൃത്തായ കണ്ണൂർ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു.


കോട്ടയം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിനിയായ യുവതിയെ കോഴിക്കോട് കാരപ്പറമ്പിലുളള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിയുടെ സുഹൃത്തായ കണ്ണൂർ സ്വാദേശിനി അഫ്സീന(29) യെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്സീനയുടെ പുരുഷ സുഹൃത്തുമായി ചേർന്ന് കോട്ടയം സ്വദേശിനിയെ ഫ്ലാറ്റിൽ എത്തിച്ചു നൽകുകയും യുവതിയെ കൂട്ടബലാൽസംഗം ചെയ്യാൻ സഹായിക്കുകയും ചെയ്തു. സംഭവത്തിൽ അഫ്‌സീന, ഷമീർ,മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെയാണ് കോഴിക്കോട് ടൌൺ പൊലീസ് അസിസ്റ്റ്ന്റ് കമ്മീഷണർ ബിജുരാജ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ചവരിൽ നിന്നും പണം തട്ടാനും അഫ്‌സീനയും ഷമീറും ശ്രമിച്ചിരുന്നു. പണം ലഭിക്കാതെ വന്നതോടെയാണ് ഇരുവരും ചേർന്ന് കോട്ടയം സ്വദേശിനിയായ യുവതിയെക്കൊണ്ട് നടക്കാവ് പൊലീസിൽ പരാതി നൽകിച്ചത്. ഇതേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ സ്വദേശിനി അഫ്‌സീനയുടെയും സുഹൃത്ത് ഷമീറിന്റെയും പങ്ക് വ്യക്തമായത്. സബ്ബ് ഇൻസ്പെക്ടർ സാബുനാഥ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ ബിജുമോഹൻ. കെ കെ, ദീപ്തിഷ് കെ പി, അസിസ്റ്റ്ന്റ് കമ്മീഷണറുടെ ക്രൈം സ്കാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത്. സി.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.