വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ കനത്ത മഴ, മണിമല-മീനച്ചി ലാറുകളിൽ ജലനി


കോട്ടയം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ടെന്നും സെപ്റ്റംബർ 2 മുതൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച മുതൽ ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പെടെ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് ശക്തമായ മഴ ലഭിച്ച ജില്ലയുടെ മലയോര മേഖലകളിൽ ഇന്ന് ഉച്ചയോടെ വീണ്ടും മഴ ശക്തമായി തുടങ്ങി. വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ മുതൽ മഴ ശക്തമായതോടെ മണിമല-മീനച്ചിൽ ആറുകളിൽ നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത ചൂടിൽ ജലനിരപ്പ് താഴ്ന്നിരുന്നു.