പുതുപ്പള്ളി പുതിയ ചരിത്രത്തിലേക്ക് ആവേശത്തോടുകൂടെ നടന്നടുക്കുന്ന ദിനമാണിന്ന്: ജെയ്ക് സി തോമസ്.


പുതുപ്പള്ളി: പുതുപ്പള്ളി പുതിയ ചരിത്രത്തിലേക്ക് ആവേശത്തോടുകൂടെ നടന്നടുക്കുന്ന ദിനമാണിന്ന് എന്ന് എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത പ്രശ്നങ്ങളും വികസനവുമാണ് പുതുപ്പള്ളി ചർച്ച ചെയ്തതെന്നും വ്യക്തി ന്യൂനതകളും മഹത്വങ്ങളുമല്ല എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കേരളത്തി​ന്റെ തലസ്ഥാനമായി പുതുപ്പള്ളി മാറിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാറ്റത്തിനും വികസനത്തിനും വേണ്ടി എല്ലാ പുതുപ്പള്ളിക്കാരും വോട്ട് രേഖപ്പെടുത്തണമെന്നും മണർകാട് ഗവ.എൽപി സ്കൂളിലെത്തി വോട്ട് ചെയ്ത് മടങ്ങവേ ജെയിക് സി തോമസ് പറഞ്ഞു.