വ്യക്തിഹത്യ നടത്തിയതിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നൽകും, വ്യക്തിഹത്യ ചെയ്തു വിജയം നേടിയ ചരിത്രം ഈ പ്രബുദ്ധ കേരളത്തിൽ ഉണ്ടായിട്ടില്ല, ജനം


കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിന്ന സഹോദരൻ ചാണ്ടി ഉമ്മനെയും പിതാവും മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയെയും വ്യക്തിഹത്യ നടത്തിയതിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നൽകുമെന്നു അച്ചു ഉമ്മൻ. ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അച്ചു. സ്ഥാനാര്ഥിയെയും കുടുംബത്തെയും അപമാനിച്ചാൽ മാത്രമേ എതിർ ചേരിയിലുള്ളവർക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ സാധിക്കുകയുള്ളോ എന്നും അച്ചു ചോദിച്ചു. വ്യക്തിഹത്യ ചെയ്തു വിജയം നേടിയ ചരിത്രം ഈ പ്രബുദ്ധ കേരളത്തിൽ ഉണ്ടായിട്ടില്ല എന്നും ഇതിനെല്ലാം ജനം മറുപടി പറയുമെന്നും അച്ചു ഉമ്മൻ പറഞ്ഞു.