പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനം ഉയരുന്നു, വോട്ടെടുപ്പ് 4 മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് 32.04 ശതമാനം.


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് 4 മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് 32.04 ശതമാനത്തിൽ എത്തി. പോളിംഗ് ശതമാനം ഉയരുന്നത് അനുകൂലമെന്ന നിലപാടിലാണ് മുന്നണികൾ. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 8 ഗ്രാമ പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഇതുവരെ പോൾ ചെയ്തത് 55475 വോട്ടുകളാണ്. പുരുഷന്മാർ: 28884 വോട്ടുകൾ,സ്ത്രീകൾ: 26590 വോട്ടുകൾ, ട്രാൻസ്ജെൻഡർ: 1 എന്നിങ്ങനെയാണ് കണക്ക്.