ചാണ്ടി ഉമ്മൻ അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പമെത്തി വോട്ട് രേഖപ്പെടുത്തി.


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയും അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തി. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാരായാ മരിയ ഉമ്മൻ, അച്ചു ഉമ്മൻ എന്നിവർക്കൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ ആണ് മൂവരും വോട്ട് രേഖപ്പെടുത്തിയത്.