മുണ്ടക്കയത്ത് നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് കത്തി, കാർ പൂർണ്ണമായും കത്തി നശിച്ചു.

മുണ്ടക്കയം: മുണ്ടക്കയത്ത് നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് കത്തി. അപകടത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ കോട്ടയം-കുമളി പാതയിൽ മുണ്ടക്കയം ഇട ചോറ്റിയിൽ ആണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ടു റോഡിനു സമീപമുണ്ടായിരുന്ന വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിനു തീ പിടിക്കുകയായിരുന്നു. കാറിനുള്ളിൽ 4 യാത്രക്കാരാണുണ്ടായിരുന്നത്. തീ പിടിക്കുന്നത് കണ്ടു വേഗത്തിൽ പുറത്തിറങ്ങിയതിനാൽ വലിയൊരു അപകടം ഒഴിവായി. കാർ പൂർണ്ണമായും കത്തി നശിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. കുമളി ആനവിലാസം സ്വദേശികളായ സിബി, ജിൻസി, ഇവരുടെ രണ്ടു മക്കളും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്.