സിഎംഎസ് കോളജ് ക്യാംപസിൽ ക്യാംപസ് വീൽസ് പദ്ധതിക്ക് തുടക്കം.


കോട്ടയം: കോട്ടയം സിഎംഎസ് കോളജ് ക്യാംപസിൽ ക്യാംപസ് വീൽസ് പദ്ധതിക്ക് തുടക്കം. കോളേജ് ക്യാമ്പസ്സിനെ കാർബൺ മുക്തമാക്കുന്നതിനും ആരോഗ്യ ശീലം വളർത്തുന്നതിനായി ക്യാമ്പസ്സിനുള്ളിലെ യാത്രയ്ക്കായി സൈക്കിൾ സജ്ജമാക്കിയിരിക്കുന്നത്. ക്യാമ്പസിനുള്ളിൽ ഇനി സൈക്കിൾ ചവിട്ടി യാത്ര ചെയ്യാം. ക്യാംപസ് വീൽസ് പദ്ധതി അച്ചായൻ ഗോൾഡ്സ് ഉടമ ടോണി വർക്കിച്ചൻ ഉദ്ഘാടനം ചെയ്തു. ആരംഭഘട്ടത്തിൽ 25 സൈക്കിളുകളാണ് കോളേജ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി വയ്ക്കുന്നത്. ഡിപ്പാർട്ട്മെന്റുകളിലേക്കും ലൈബ്രറിയിലേക്കും ഫുഡ് കോർട്ടിലേക്കും തുടങ്ങി ക്യാമ്പസിനകത്ത് വിവിധ മേഖലകളിലേക്ക് സഞ്ചരിക്കാൻ സൈക്കിളുകൾ സഹായകകരമാകും. വരും ദിവസങ്ങളിൽ കൂടുതൽ സൈക്കിളുകൾ എത്തിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. വർഗീസ് സി.ജോഷ്വ പറഞ്ഞു.