വോട്ടെണ്ണൽ വൈകുന്നു, സ്ട്രോങ്ങ് റൂമിന്റെ താക്കോൽ മാറി.


കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കോട്ടയം ബസേലിയസ് കോളജിൽ സജ്ജമാക്കിയ വോട്ടെണ്ണൽ കേന്ദ്രത്തിൽ വോട്ടെണ്ണൽ വൈകുന്നു. സ്ട്രോങ്ങ് റൂമിന്റെ താക്കോൽ മാറിയതാണ് വോട്ടെണ്ണൽ വൈകാൻ താമസം നേരിടുന്നത്. 8 : 15 ആയിട്ടും മെഷീനുകൾ കൗണ്ടിങ് ടേബിളിൽ എത്തിയിട്ടില്ല. സ്ട്രോങ്ങ് റൂം മൂന്നുതവണയോളം തുറക്കാൻ ശ്രെമിച്ചിട്ടും തുറക്കാൻ സാധിക്കാതെ വന്നതോടെയാണ് താക്കോൽ മാറിയ വിവരം ഉദ്യോഗസ്ഥർ അറിയുന്നത്.