ജെയിക്കിനെ പിന്നിലാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ മുന്നേറ്റം.


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസിനെ പിന്നിലാക്കി യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ മുന്നേറ്റം. ചാണ്ടി ഉമ്മൻ നിലവിൽ 302 വോട്ടുകൾ നേടി 102 വോട്ടുകളുടെ ലീഡ് നിലനിർത്തിയിരിക്കുകയാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. സ്ട്രോങ്ങ്‌ റൂം താക്കോൽ മാറിയതിനെ തുടർന്ന് വോട്ടെണ്ണൽ വൈകിയാണ് ആരംഭിച്ചത്. തുടക്കത്തിൽ ചാണ്ടി ഉമ്മനും ജെയിക് സി തോമസും ഒരു വോട്ടുകളുടെ വ്യത്യാസത്തിൽ നില ഉറപ്പിച്ചെങ്കിലും പിന്നീട് ചാണ്ടി ഉമ്മന്റെ ലീഡ് കുതിച്ചുയരുകയായിരുന്നു.