വേട്ടയാടിയവർക്കുള്ള മറുപടി, പുതുപ്പള്ളിയുടെ ഏറ്റവും വലിയ ഗാർഡ് ഓഫ് ഓണർ, 53 കൊല്ലം ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ചെയ്തത് എന്തെന്ന ചോദ്യത്തിന് മറുപടി: അ


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ റെക്കോർഡ് മുന്നേറ്റം മരണശേഷവും പിതാവ് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയാണെന്ന് ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മൻ. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ വീട്ടിൽ ഫലങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു അച്ചു. ഉമ്മൻ ചാണ്ടി എന്ന ജനകീയനായ നേതാവിന് പുതുപ്പള്ളി നൽകുന്ന ഏറ്റവും വലിയ ഗാർഡ് ഓഫ് ഓണർ ആണ് ഇതെന്നും 53 കൊല്ലം ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ചെയ്തത് എന്തെന്ന ചോദ്യത്തിന് മറുപടിയാണെന്നും അച്ചു ഉമ്മൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിന്ന സഹോദരൻ ചാണ്ടി ഉമ്മനെയും പിതാവും മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയെയും വ്യക്തിഹത്യ നടത്തിയതിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നൽകി. വ്യക്തിഹത്യ ചെയ്തു വിജയം നേടിയ ചരിത്രം ഈ പ്രബുദ്ധ കേരളത്തിൽ ഉണ്ടായിട്ടില്ല എന്ന് വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു മാധ്യമങ്ങളോട് സംസാരിക്കവേ അച്ചു ഉമ്മൻ പറഞ്ഞിരുന്നു.