പുതുചരിത്രം എഴുതി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നു ചാണ്ടി ഉമ്മൻ.


കോട്ടയം: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ പുതുചരിത്രം എഴുതി ചാണ്ടി ഉമ്മൻ.  ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നു ചാണ്ടി ഉമ്മൻ. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡ് മറികടന്നു ചാണ്ടി ഉമ്മൻ 40478 വോട്ടുകളുടെ ലീഡിലാണ് നിലവിൽ. ചാണ്ടി ഉമ്മന് ചരിത്ര വിജയമാണ് പുതുപ്പള്ളി സമ്മാനിച്ചിരിക്കുന്നത്. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകന്റെ കന്നിയങ്കത്തിൽ മകനോടും പരാജയം ഏറ്റുവാങ്ങിയിരിക്കുയാണ് ജെയിക് സി തോമസ്.