ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിച്ച കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്സ്‌ ട്രെയിനിനു ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്വീ

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിച്ച കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്സ്‌ ട്രെയിനിനു ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ച അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾക്ക് 8 കോടി രൂപ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ.നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺവീനർ മാത്തുക്കുട്ടി പ്ലാത്താനം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ.എ.ജോസഫ്, ബാബു കോയിപ്പുറം, വി.ജെ.ലാലി, തോമസ് അക്കര, പി.എച്ച്.ഷാജഹാൻ, സിയാദ് അബ്ദുൽ റഹ്മാൻ, മോട്ടി മുല്ലശേരി, ബാബു കുരീത്ര, ഡോ.റൂബിൾ രാജ്, ജസ്റ്റിൻ ബ്രൂസ്, ശ്രീദേവി അജയൻ, കെ.എം.നെജിയ, ജോമി ജോസഫ്, ശ്യാം സാംസൺ, ബീന ജിജി, ലിസി വർഗീസ്, മോളമ്മ സെബാസ്റ്റ്യൻ, മിനി വിജയകുമാർ, ബിനു മൂലയിൽ, സൈബി അക്കര, ജോൺസൺ ജോസഫ്, റൗഫ് റഹീം, ആർ.ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.