''ഫാഷൻ ലോകത്തേക്ക് ഞാൻ തിരികെയെത്തി'' ഇൻസ്റ്റാഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ചു അച്ചു ഉമ്മൻ, വൈറലായി പോസ്റ്റ്!


കോട്ടയം: ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇഷ്ട പ്രൊഫഷനായ ഫാഷൻ ലോകത്തേക്ക് തിരികെയെത്തിയതായി അച്ചു ഉമ്മൻ. ഇൻസ്റ്റാഗ്രാമിൽ ബ്രാൻഡ് പ്രൊമോഷന്റെ ഭാഗമായി പുതിയ ചിത്രം പങ്കുവെച്ചു അച്ചു ഉമ്മൻ. ഇതോടെ ഫാഷൻ,മോഡലിംഗ് രംഗത്തേക്ക് അച്ചു ഉമ്മൻ വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ്. തന്റെ പ്രൊഫഷനെതിരെയും വസ്ത്രധാരണത്തിനെതിരെയും ഫാഷൻ,മോഡലിംഗിനെതിരെയും ഉണ്ടായ സൈബർ ആക്രമണങ്ങൾക്കുള്ള മറുപടി കൂടിയായാണ് അച്ചു ഉമ്മൻ ഇൻസ്റ്റാഗ്രാമിൽ പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡാഷ് ആൻഡ് ഡോട്ട് എന്ന ഫാഷൻ ബ്രാൻഡിന്റെ സ്ലീവ്‌ലെസ് പാന്റ് സ്യുട്ടും ഖുസിയുടെ മുത്തുകൾ പതിപ്പിച്ച ചുവന്ന ലെതർ ബാഗും ആണ് പുതിയ ചിത്രത്തിൽ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. ജോലിയെപ്പറ്റിയും ഭർത്താവിന്റെ വീട്ടുകാരെയും ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളെ കുറിച്ചും സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇതിനെല്ലാം കൃത്യമായി അച്ചു ഉമ്മൻ മറുപടി പറയുകയും ചെയ്തിരുന്നു.