കോട്ടയം കുമാരനല്ലൂരിൽ യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.


കുമാരനല്ലൂർ: കോട്ടയം കുമാരനല്ലൂരിൽ യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ സ്വദേശിയായ വിഷ്ണുവിന്റെ മൃതദ്ദേഹമാണ് കുമാരനല്ലൂർ ക്ഷേത്രക്കുളത്തിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ മുതൽ വിഷ്ണുവിനെ കാണാതായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് വിഷ്ണുവിന്റെ സൈക്കിൾ കുമാരനല്ലൂർ ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആണ് മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്നും കണ്ടെത്തിയത്. ഗാന്ധിനഗർ പൊലീസ്  സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.