എരുമേലി: കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ. കഴിഞ്ഞ രണ്ട് മണിക്കൂറുകളായി ജില്ലയുടെ മലയോര മേഖലകളായ എരുമേലി, മുക്കൂട്ടുതറ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ അതിശക്തമായ മഴയാണ്. കഴിഞ്ഞ ദിവസങ്ങളിലും ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഉച്ചക്ക് ശേഷം ശക്തമായ മഴ ലഭിച്ചിരുന്നു. കോട്ടയം ജില്ലയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലിനു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ.