കോട്ടയം മണർകാട് ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചു റോഡിലേക്ക് വീണ യുവാവിന്റെ ശരീരത്തിലൂടെ സ്വകാര്യ ബസ്സ് കയറിയിറങ്ങി ആലപ്പ


കോട്ടയം: കോട്ടയം മണർകാട് ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചു റോഡിലേക്ക് വീണ യുവാവിന്റെ ശരീരത്തിലൂടെ സ്വകാര്യ ബസ്സ് കയറിയിറങ്ങി ആലപ്പുഴ സ്വദശിക്ക് ദാരുണാന്ത്യം. ആലപ്പുഴ വെസ്റ്റ് കുന്നുംപുറം ജുമാ മസ്ജിദ് സക്കറിയ വാർഡിൽ റോഷിനി മൻസിലിൽ ഫിറോസ് അഹമ്മദ് (31) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ ആണ് അപകടം ഉണ്ടായത്. മണർകാട് ഇല്ലിവളവിലെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു ഫിറോസ് സഞ്ചരിച്ചിരുന്ന ബൈക്ക് മുൻപിൽ പോയ ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ ഫിറോസിന്റെ ശരീരത്തിലൂടെ എതിർവശത്ത് നിന്നുമെത്തിയ സ്വകാര്യ ബസ്സ് കയറിയിറങ്ങുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഫിറോസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.