കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവതി മുണ്ടക്കയം വളഞ്ഞങ്ങാനത്ത് കുഴഞ്ഞുവീണു മരിച്ചു.


കോട്ടയം: കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവതി മുണ്ടക്കയം വളഞ്ഞങ്ങാനത്ത് കുഴഞ്ഞുവീണു മരിച്ചു. കൊല്ലം നെടുമ്പന മുട്ടയ്ക്കാവ് മഞ്ഞക്കര എച്ച്എസ് വില്ലയിൽ എ.സലീമിന്റെയും മധുജയുടെയും മകൾ സഫ്ന സലീ(21)മാണ് മരിച്ചത്. ഓണാവധി ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങൾക്കൊപ്പം എത്തിയതായിരുന്നു സഫ്ന. ശനിയാഴ്ച ഉച്ചയോടെ മുണ്ടക്കയം കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് നിൽക്കുന്നതിനിടെയാണ് സഫ്ന കുഴഞ്ഞു വീണത്. പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെളിച്ചിക്കാല ബദരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ് സഫ്ന.