പുതുപ്പള്ളിയുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണ് വേണ്ടത്, പുതുപ്പള്ളിയിലും വികസനം വരണം.


പുതുപ്പള്ളി: പുതുപ്പള്ളിയുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണ് വേണ്ടത് എന്നും പുതുപ്പള്ളിയിലും വികസനം വരണമെന്നും പുതിയ പുതുപ്പള്ളിക്ക് ആണ് വോട്ട് ചെയ്യേണ്ടതെന്നും എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസ്. ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി എൽഡിഎഫ് റോഡ് ഷോയ്ക്ക് ഇന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് തുടക്കമാകും. വാകത്താനത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോ തോട്ടക്കാട്, മീനടം, വെട്ടത്തുക്കവല, പുതുപ്പള്ളി, മണർകാട്, അയർക്കുന്നം, മറ്റക്കര, പൂവത്തിളപ്പ്, മൂഴൂർ, കണ്ണാടിപ്പാറ, ളാക്കാട്ടൂർ സ്‌കൂൾ, കൂരോപ്പട, പാറാമറ്റം, ഏഴാം മൈൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പാമ്പാടിയിൽ സമാപിക്കും. പുതുപ്പള്ളിയുടെ വികസനം മറ്റെന്തിനേക്കാളും പ്രധാനമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും പ്രിയപ്പെട്ടവർ ഒത്തുകൂടുന്നത്. മത്സരിച്ച കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പ് കാലത്തും കൂടെ നിന്നവരല്ലാത്തതും എന്നാൽ നാടിന്റെ വികസനം സ്വപ്നം കാണുന്നതുമായ വലിയൊരു വിഭാഗം എൽഡിഎഫിന്റെ വിജയം ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട് എന്നും ജെയിക് പറഞ്ഞു.