പാലായിൽ 3 പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ തൂങ്ങിമരിച്ചു.


പാലാ: പാലായിൽ 3 പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ തൂങ്ങിമരിച്ചു. പാലാ ചേറ്റുകുളം സ്വദേശിയായ ജോമോൻ (40) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂന്നു പെൺകുട്ടികളെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. 13, 10, 7 എന്നിങ്ങനെ പ്രായമുള്ള കുട്ടികളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് മക്കളുടെയും കഴുത്തറുത്ത ശേഷം ജോമോൻ തൂങ്ങിമരിക്കുകയായിരുന്നു. ഏഴു വയസ്സുകാരിയുടെ നില അതീവ ഗുരുതരമാണ്.