കൊടുംക്രൂരതയിൽ ഞെട്ടി അയൽവാസികൾ, പാലായിൽ പിതാവ് ആത്മഹത്യക്ക് മുൻപ് കഴുത്തറത്ത 3 പെണ്മക്കളിൽ ഇളയ പെൺകുട്ടിയുടെ നില ഗുരുതരം, അർദ്ധരാത്രിയിൽ പെൺകുട്ടികളു


പാലാ: പാലായിൽ പിതാവ് ആത്മഹത്യക്ക് മുൻപ് കഴുത്തറത്ത 3 പെണ്മക്കളിൽ ഇളയ പെൺകുട്ടിയുടെ നില ഗുരുതരം. പാലാ ചേറ്റുകുളം കോളനിയിൽ ജോമോൻ (40) ആണ് 3 പെണ്മക്കളുടെ കഴുത്തിനു വെട്ടിയ ശേഷം തൂങ്ങി മരിച്ചത്. ജോമോന്റെ മക്കളായ അനന്യ (13), അമേയ (10), അനാമിക (7)  എന്നിവർക്കാണ് കഴുത്തിനു വെട്ടേറ്റത്. ഇളയമകൾ അനാമികയുടെ നില ഗുരുതരമാണ്. പെണ്മക്കൾ മൂന്ന് പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഒന്നരവർഷമായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ജോമോൻ മൂന്ന് പെണ്മക്കളുടെയും കഴുത്ത് അറുത്ത ശേഷം തൂങ്ങി മരിക്കുകയായിരുന്നു. പെൺകുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. കുടുംബ പ്രശ്നങ്ങളായിരിക്കാം ഇത്തരമൊരു ക്രൂരതയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ജോമോന്റെ മൃതദേഹം പോസ്റ്റമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.