കടുത്തുരുത്തിയിൽ ഓട്ടോ ഇടിച്ചു കാൽനട യാത്രികന് ദാരുണാന്ത്യം.


കടുത്തുരുത്തി: കടുത്തുരുത്തിയിൽ ഓട്ടോ ഇടിച്ചു കാൽനട യാത്രികന് ദാരുണാന്ത്യം. കടുത്തുരുത്തി കോവിലകം അജി. പി. നായർ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8 മണിയോടെ കടുത്തുരുത്തി പാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. വഴിയിലൂടെ നടന്നു പോകുകയായിരുന്ന അജിയെ ഓട്ടോ ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിൽ തലയടിച്ച് വീണ അജിയെ ഉടൻ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.