മുണ്ടക്കയം പെരുവന്താനത്ത് നിയന്ത്രണംവിട്ട മിനി ലോറിയും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു.


മുണ്ടക്കയം: മുണ്ടക്കയം പെരുവന്താനത്ത് നിയന്ത്രണംവിട്ട മിനി ലോറിയും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു. കോട്ടയം-കുമളി ദേശീയ പാതയിൽ മുണ്ടക്കയം പെരുവന്താനത്ത് അമലഗിരിയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. മുണ്ടക്കയം ഭാഗത്ത് നിന്നും കുട്ടിക്കാനം ഭാഗത്തേയ്ക്ക് സ്കൂൾ വിദ്യാർത്ഥികളെ കയറ്റുവാൻ പോയ സ്വകാര്യ സ്കൂൾ ബസ്സിൽ കുട്ടിക്കാനം ഭാഗത്ത് നിന്നും വന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകട സമയത്ത് വിദ്യാർത്ഥികൾ സ്കൂൾ ബസ്സിൽ ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. അപകടത്തിൽ മിനി ലോറിയുടെ ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.