എക്സിറ്റ് പോളുകളിലല്ല, ജനങ്ങളിലാണു വിശ്വാസം: ജെയിക് സി തോമസ്.


കോട്ടയം: എക്സിറ്റ് പോളുകളിലല്ല, ജനങ്ങളിലാണു വിശ്വാസമെന്ന് എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസ്. എക്‌സിറ്റ് പോൾ പ്രവചന ഫലങ്ങളുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എൽഡിഎഫിന്റെ അടിയുറച്ച വോട്ടുകൾ പൂർണമായി പോൾ ചെയ്തു എന്നും ജനങ്ങളിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും ജെയിക് പറഞ്ഞു.