കോട്ടയം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ക്രമക്കേടുകൾ പുറത്തു വരുമ്പോൾ കഴിഞ്ഞ 6 വർഷത്തിനിടെ കോട്ടയം ജില്ലയിൽ ക്രമക്കേടുകൾ കണ്ടെത്തിയത് 46 സഹകരണ സംഘങ്ങളിലാണ്. ഇത് സംബന്ധിച്ച് പതിനഞ്ചാം കേരള നിയമസഭയ്‍യുടെ അഞ്ചാം സമ്മേളനത്തിൽ കാസർഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്ന് സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് 2022 ജൂലൈ 18 നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ മറുപടി നൽകിയിരുന്നു. സംസ്ഥനത്തെ വിവിധ സഹകരണ സംഘങ്ങളിൽ വിവിധ തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയതായി മന്ത്രി മറുപടി നൽകിയിരുന്നു. ക്രമകരമല്ലാതെ വായ്പ നൽകൽ, വ്യാജ സ്ഥിര നിക്ഷേപ രസീത് ഉപയോഗിച്ച് വായ്പ ചമയ്ക്കുക, ക്ലസ്സിഫിക്കേഷന് അനുസൃതമല്ലാതെയുള്ള നിയമനം, സ്ഥിര നിക്ഷേപങ്ങളിലെ പലിശ നല്കിയതിലുള്ള വ്യത്യാസം, എം ഡി എസ്സിന് ഈടില്ലാതെ തുക നൽകൽ, സ്വർണ്ണ പണയ വായ്പയിന്മേലുള്ള ക്രമക്കേടുകൾ, നീതി മെഡിക്കൽ സ്റ്റോറിലെ സ്റ്റോക്ക് വ്യത്യാസം, സ്ഥാവര ജംഗമ വസ്തുക്കൾ ക്രമവിരുദ്ധമായി ലേലം ചെയ്തു സംഘത്തിന് നഷ്ടം വരുത്തുക, എം എം ബി എസ് എന്നിവയിലുള്ള പണാപഹരണം എന്നീ ക്രമക്കേടുകൾ വിവിധ സഹകരണ സംഘങ്ങളിൽ കണ്ടെത്തിയതായി മന്ത്രി മറുപടി നൽകിയിരുന്നു. ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ള വസ്തുവിന്മേൽ വായ്പ നൽകിയതും, അനുമതിയില്ലാതെയുള്ള പൊതുഫണ്ട് വിനിയോഗം, സർക്കാർ ധനസഹായം ദുർവിനിയോഗം, പരിധി അധികരിച്ച് വായ്പ നൽകൽ, സർക്കുലറുകൾക്ക് വിരുദ്ധമായി ബന്ധപ്പെട്ട വായ്പയിൽ അനധികൃതമായി ഇളവ് നൽകൽ എന്നീ ക്രമക്കേടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. ക്രമക്കേടുകൾ കണ്ടെത്തിയ സഹകരണ സംഘങ്ങളിൽ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം ഏർപ്പെടുത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ക്രിമിനൽ സ്വഭാവം ബോധ്യപ്പെടുന്ന കേസുകളിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കുന്നതാണെന്നും അന്വേഷണം പൂർത്തിയായവയിൽ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞു. ക്രമക്കേടുകൾക്ക് ഉത്തരവാദിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സഹകരണ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും ഇവരിൽ നിന്നും തുക ഈടാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 6 വർഷത്തിനിടെ ക്രമക്കേടുകൾ കണ്ടെത്തിയ കോട്ടയം ജില്ലയിലെ സഹകരണ സംഘങ്ങൾ- 2022 ജൂലൈ 18 നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ നൽകിയ മറുപടി:
1. ചങ്ങനാശ്ശേരി എൽ.ഐ.സി ഏജന്റ്റ് സഹകരണ സംഘം. കെ. 1087
2. കാഞ്ഞിരപ്പള്ളി താലൂക്ക് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി
3. ചിറക്കടവ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2057
4. മുണ്ടക്കയം സർവ്വീസ് സഹകരണ ബാങ്ക് കെ 122
5. കണമല സർവ്വീസ് സഹകരണ ബാങ്ക് കെ 268
6. കണ്ണിമല സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തംനമ്പർ 3978
7. പള്ളിപ്രത്തുശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് 923
8. ബ്രഹ്മമംഗലം ഗ്രാമസ്വരാജ് സർവ്വീസ്സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2966
9. കുമരകം റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 315
10. തിടനാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3990
11. വലവൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ കെ.91
12. ചെങ്ങളം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 253
13. തൃക്കൊടിത്താനം സർവ്വീസ് സഹകരണബാങ്ക് ക്ലിപ്തം നമ്പർ 178
14. കേരള വാട്ടർ അതോറിറ്റിസഹകരണസംഘം
15. വൈക്കം ടൗൺ സർവ്വീസ് സഹകരണ ബാങ്ക് കെ 349
16. കടനാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തംനമ്പർ കെ.2
17. പുതുപള്ളി സർവീസ് സഹകരണ ബാങ്ക്
18. കോട്ടയം എഫ്.സി.ഐ. എംപ്ലോയീസ്സഹകരണ സംഘം
19. കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ടുമെന്റൽ എംപ്ലോയീസ് സഹകരണ സംഘം കെ 294
20. മണിമല സർവീസ് സഹകരണ സംഘം641.
21. നെടുംങ്കുന്നം റൂറൽ ഹൗസിംഗ് സഹകരണസംഘം
22. കാണക്കാരി സർവ്വീസ് സഹകരണ ബാങ്ക്ക്ലിപ്തം നമ്പർ 3931
23. പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക്നമ്പർ 3963
24. മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തംനമ്പർ 163
25. പനച്ചിക്കാട് എസ്.സി/എസ്.റ്റി സഹകരണ സംഘം
26. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് നമ്പർ785
27. വൈക്കം കാർഷിക ഗ്രാമവികസന ബാങ്ക് കെ 951.
28. വൈക്കം താലൂക്ക് വനിതാ സഹകരണസംഘം കെ.955
29. റബ്ബർ ബോർഡ് എംപ്ലോയീസ് ഹൗസിംഗ് സഹകരണ സംഘം
30. കോട്ടയം അഡ്വക്കേറ്റ്സ് സ്റ്റാഫ് സഹകരണസംഘം കെ.1099
31. തലപ്പലം സർവ്വീസ് സഹകരണ ബാങ്ക്
32. പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 3002
33. പൊൻകുന്നം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 527
34. പായിപ്പാട് സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക്
35. കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്
36. കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക്
37. മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്ക്
38. പോസ്റ്റ്സ് ആൻഡ് ടെലികോം ബി.എസ്.എൻ.എൽ എംപ്ലോയീസ് കെ 343
39. ഉല്ലല സർവ്വീസ് സഹകരണ ബാങ്ക് 1142
40. ഈരാറ്റുപേട്ട ബ്ലോക്ക് അർബൻ സഹകരണ സംഘം കെ.1016
41. രാമപുരം സർവ്വീസ് സഹകരണ സംഘം 4111
42. ഇത്തിത്താനം സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 476
43. ടി.വി പുരം ഫാർമേഴ്സ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 476
44. ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1660
45. കോട്ടയം സഹകരണ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ 363
46. വൈക്കം താലൂക്ക് ഫാമിംഗ് ആൻഡ് ട്രയിഡിംഗ് സഹകരണ സംഘം കെ.672