നിയമപരമല്ലാത്ത മാർഗങ്ങളിൽ വ്യാപാരികളിൽ നിന്നും ലോൺ കുടിശ്ശിഖ പിരിക്കാൻ ഇറങ്ങിയാൽ ശക്തമായി നേരിടും: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്


കോട്ടയം: നിയമപരമല്ലാത്ത മാർഗങ്ങളിൽ വ്യാപാരികളിൽ നിന്നും ലോൺ കുടിശ്ശിഖ പിരിക്കാൻ ഇറങ്ങിയാൽ ശക്തമായി നേരിടുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര. കോട്ടയത്ത് ബിനു എന്ന വ്യാപാരിക്കുണ്ടായ അനുഭവം ഇനി ഒരാൾക്ക് ഇല്ലാതിരിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ നിയമ നിർമ്മാണം നടത്തണം, ബിനുവിൻ്റെ കുടുംബത്തിന് അർഹമായ നഷ്ട്ട പരിഹാരമായി 25 ലക്ഷം രൂപ മാതൃകപരമായി ബാങ്കിൽ നിന്നും സർക്കാർ ഈടാക്കി നൽകണം എന്നും അദ്ദേഹം പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണം, ഈ ക്രൂര കൃത്യത്തിന് ഉത്തരവാദികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടന സംസ്ഥാന വ്യാപാകമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. ആദ്യ ഘട്ടത്തിൽ കർണ്ണാടക ബാങ്കിൻ്റെ മുഴുവൻ ശാഖകളിലേക്കും  സെപ്തംബർ 29 ന് വ്യാപാരികളുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കോട്ടയം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.കെ.തോമസ് കുട്ടി, ജില്ല ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ എന്നിവർ പങ്കെടുത്തു.