കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എക്‌സറേ വിഭാഗത്തിന്റെ രാത്രികാല പ്രവർത്തനം നിലച്ചിട്ട് രണ്ടാഴ്ച.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എക്‌സറേ വിഭാഗത്തിന്റെ രാത്രികാല പ്രവർത്തനം നിലച്ചിട്ട് രണ്ടാഴ്ച. കോട്ടയം-ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിൽ നിന്നുള്ളവരുൾപ്പടെ ഏറ്റവും കൂടുതൽ വേഗത്തിൽ ആശ്രയിക്കുന്നത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെയാണ്. ഒരു അപകടം ഉണ്ടായാൽ പോലും ആദ്യം എത്തിക്കുന്നത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആണെന്നിരിക്കെ എക്‌സറേ വിഭാഗത്തിന്റെ രാത്രികാല പ്രവർത്തനം നിലച്ചത് സാധാരണക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. 24 മണിക്കൂറും പ്രവർത്തന സജ്ജമായിരുന്ന എക്‌സറേ വിഭാഗം ഇപ്പോൾ പകൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതോടെ സാധാരണക്കാർ സ്വകാര്യ ലാബുകളെയും സ്വകാര്യ ആശുപത്രികളെയും സശ്രയിക്കണ്ട നിലയിലാണ്. ജീവനക്കാരുടെ കുറവ് എത്രയും വേഗത്തിൽ പരിഹരിച്ചു എക്‌സറേ വിഭാഗത്തിന്റെ രാത്രികാല പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.