വേർപാടിന്റെ മുപ്പതാം ദിനം! പുതുപ്പള്ളി പള്ളിയിൽ ബുധനാഴ്ച പ്രത്യേക പ്രാർത്ഥനകൾ.

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുപ്പതാം ചരമദിനം ബുധനാഴ്ച. രാവിലെ 7 മണിക്ക് പുതുപ്പള്ളി സെന്റ്.ജോർജ് ഓർത്തഡോക്സ് പള്ളിയിലും കല്ലറയിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും. പ്രാർത്ഥനാ ചടങ്ങിൽ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും പങ്കെടുക്കും.