എരുമേലി: എരുമേലിയിൽ സ്വന്തം കൃഷി സ്ഥലത്തെ മരത്തിന്റെ ശിഖരം വെട്ടുന്നതിനിടെ താഴെ വീണു ഗൃഹനാഥന് ദാരുണാന്ത്യം. എരുമേലി എയ്ഞ്ചൽവാലി മണക്കുന്നേൽ ജെയിംസ് തോമസ് ( 65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സ്വന്തം കൃഷി സ്ഥലത്തെ കൊടി കയറിയ തേക്കിന്റെ ശിഖരം വെട്ടുന്നതിനിടെ താഴെ വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മുക്കൂട്ടുതറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സി പി ഐ എയ്ഞ്ചൽവാലി ബ്രാഞ്ച് സെക്രട്ടറിയും എ ഐ ടി യു സി നേതാവുമായിരുന്നു ജെയിംസ്. അന്നമയാണ് ഭാര്യ. മക്കൾ: ജബിൻ, ജിൻസി.