60 വയസു മുതൽ പ്രായമുള്ള പട്ടിക വർഗ വിഭാഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി ആയിരം രൂപ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പിൻ


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് ആയിരം രൂപ വീതം അനുവദിച്ച് ഉത്തരവായി. സംസ്ഥാനത്തെ 55781 പട്ടിക വർഗക്കാരിൽ കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾ ഒഴികെയുള്ളവർക്ക് ഈ ഓണക്കാലത്ത് തുക ലഭിക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് കോട്ടയം ജില്ലയിൽ ഉള്ളവർക്ക് തുക അനുവദിക്കും. ഇതിനായി 5,57,81,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു.