ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഓണാഘോഷ പരിപാടി നടന്നു.


കോട്ടയം: കോട്ടയം ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നിര്‍വഹിച്ചു. ചടങ്ങിൽ ജില്ലാ കളക്ടര്‍ വി.വിഘ്നേശ്വേരി വിശിഷ്ടാതിഥിയായിരുന്നു. അഡിഷണൽ എസ്.പി വി.സുഗതന്‍, ജോൺ.സി(ഡി.വൈ.എസ്.പി നർക്കോട്ടിക് സെൽ), സാജു വര്‍ഗീസ് ( ഡിവൈഎസ്പി സ്പെഷ്യൽ ബ്രാഞ്ച്) തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഗാനമേള, വടംവലി,പുലികളി. മിമിക്രി, കളരിപ്പയറ്റ് തുടങ്ങിയ വിവിധ തരം പരിപാടികളും അരങ്ങേറി.