കൂട്ടുകാരുമൊത്ത് കായൽ കാണാനെത്തി, ചങ്ങനാശ്ശേരി സ്വദേശിയെ വെള്ളത്തിൽ വീണു കാണാതായി.


ചങ്ങനാശ്ശേരി: ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെ കൂട്ടുകാരുമൊത്ത് കായൽ കാണാൻ എത്തിയ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ വെള്ളത്തിൽ വീണു കാണാതായി. കാവാലം രാജപുരത്തിനു സമീപം ബോട്ടിൽ എത്തിയതായിരുന്നു ചങ്ങനാശേരി തുരുത്തി സ്വദേശി സനീഷും(41) സുഹൃത്തുക്കളും. മോട്ടോർ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ 3 പേര് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. 2 പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. സനീഷിനെ കാണാതായതോടെ നാട്ടുകാർ വിവരം പോലീസിലും അഗ്നിരക്ഷാ സേനയിലും അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും.