ഓണത്തിന് നാട്ടിലെത്തുമെന്നു കുടുംബാംഗങ്ങൾക്ക് വാക്ക് നൽകിയ രേഷ്മ എത്തുന്നത് ചേതനയറ്റ ശരീരമായി, ഞെട്ടലിൽ ജന്മനാട്, കൊച്ചിയിൽ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്



ചങ്ങനാശ്ശേരി: കൊച്ചിയിൽ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട ചങ്ങനാശേരി സ്വദേശിനി വാലുമ്മേൽചിറ ചീരംവേലിൽ രവിയുടെയും തങ്കമ്മയുടെയും മകൾ രേഷ്മ (27)യുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. രേഷ്മയുടെ സംസ്കാരം ഇന്നു 12നു വീട്ടുവളപ്പിൽ നടക്കും. ഓണത്തിന് നാട്ടിലെത്തുമെന്നു കുടുംബാംഗങ്ങൾക്ക് വാക്ക് നൽകിയ രേഷ്മ ഇന്ന് എത്തുന്നത് ചേതനയറ്റ ശരീരമായാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി രേഷ്മ വീട്ടിൽ എത്തിയിരുന്നില്ല. ഓണത്തിന് വീട്ടിൽ എത്തുമെന്ന് കുടുംബാംഗങ്ങളെ ഫോണിൽ അറിയിച്ചിരുന്നു. ഞെട്ടലോടെയാണ് രേഷ്മയുടെ മരണവാർത്ത ജന്മനാട് കേട്ടത്. സംഭവത്തിൽ സുഹൃത്തും ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ (31) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് വിചാരണയ്ക്ക് ശേഷമാണ്. മാനസികമായും ശരീരികമായും പീഡിപ്പിച്ചതായും വിചാരണ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പ്രതി പോലീസിനോട് പറഞ്ഞു. എറണാകുളത്ത് ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന രേഷ്മയുമായി മൂന്നു വര്‍ഷത്തിലേറെയായി പരിചയമുണ്ടെന്നും സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടതെന്നും ലിവിങ് ടുഗദർ ജീവിതമാരംഭിക്കാൻ ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ രേഷ്മ ആവശ്യപ്പെട്ടിരുന്നതായും നൗഷിദ് പോലീസിനോട് പറഞ്ഞു. ഫ്ലാറ്റ് വാടകയ്ക്ക് എടുക്കാൻ നൗഷിദ് തയ്യാറാകാതെ വന്നതോടെ തന്നെ കുറിച്ച് അപകീർത്തികരമായ കാര്യങ്ങൾ രേഷ്മ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് നൗഷിദ് പോലീസിനോട് പറഞ്ഞത്. കൊലപാതകം ആസൂത്രണം ചെയ്ത ശേഷമാണ് രേഷ്മയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. വിചാരണ രീതിയിൽ മാനസികമായും ശരീരികമായും പീഡിപ്പിച്ചതായും വിചാരണ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പ്രതി പോലീസിനോട് പറഞ്ഞു. പീഡനം സഹിക്കാനാകാതെ ഒരു ഘട്ടത്തിൽ തെന്നെ കൊന്നേക്കൂ എന്ന് രേഷ്മ പറയുന്ന വീഡിയോ ദൃശ്യങ്ങൾ നൗഷിദിന്റെ ഫോണിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്ത് ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് രേഷ്മ. കഴിഞ്ഞ ദിവസം രാത്രി 10നു കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം ഉണ്ടായത്. രേഷ്മ തനിക്കെതിരെ ദുർമന്ത്രവാദം നടത്തിയതായും തുടർന്നാണ് തനിക്ക് ആരോഗ്യ പ്രശനങ്ങൾ ഉണ്ടായതെന്നുമാണ് നൗഷിദ് പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി രേഷ്മ എറണാകുളത്തു തന്നെയാണ് താമസിക്കുന്നത്. ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തിയിട്ട് മാസങ്ങളായതായും ഓണത്തിന് വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.രാഗേഷാണ് രേഷ്മയുടെ സഹോദരൻ.