ഈരാറ്റുപേട്ടയിൽ വീടിനു തീ പിടിച്ചു 4 പേർക്ക് പൊളളലേറ്റു, വീട് പൂർണ്ണമായും കത്തി നശിച്ചു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ വീടിനു തീ പിടിച്ചു 4 പേർക്ക് പൊള്ളലേറ്റു. ഈരാറ്റുപേട്ട ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെയാണ് സംഭവം. അപകടത്തിൽ മധു (59),മധുവിന്റെ ഭാര്യ ആശാ മധു (50), മക്കളായ മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു. വീട് പൂർണമായും കത്തി നശിച്ചു. രാവിലെ വീട്ടുകാർ ഉണർന്നപ്പോൾ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. തീ കെടുത്തുന്നതിനിടെയാണ് കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റത്. അപകടത്തിൽ പൊള്ളലേറ്റ 4 പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.