പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പ് ; ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി ; ഔദ്യോഗിക പ്രഖ്യാപനം നാളെ.

 


കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജെയിക് സി തോമസ് മത്സരിക്കും. സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ശനിയാഴ്ച കോട്ടയത്ത് എത്തും. തുടർന്നായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. 2016 ലും 2021 ലും ഉമ്മൻ ചാണ്ടിയുടെ എതിരാളിയായി ജെയിക് മത്സരിച്ചിരുന്നു.