പുതുപ്പള്ളിയിൽ ബി ജെ പി പോരിനിറക്കുന്നത് അനിൽ ആന്റണിയെയോ?

പുതുപ്പള്ളി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒഴിവിലേക്കായി നടത്തുന്ന ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി പോരിനിറക്കുന്നത് അനിൽ ആന്റണിയെയോ എന്ന അഭ്യൂഹം ശക്തം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാകുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ അവതരിപ്പിക്കാനാണ് ബി ജെ പി നേതൃത്വം ആലോചിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഗുരുവും അടുത്ത സുഹൃത്തുമായ എ കെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി. കടുത്ത മത്സരത്തിനൊപ്പം ത്രികോണ പോരാട്ടത്തിനാകും പുതുപ്പള്ളി സാക്ഷ്യം വഹിക്കുക.