കോട്ടയം വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വാഹന ഉടമ മരിച്ചു.


വാകത്താനം: കോട്ടയം വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി സാബു (57) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോട്ടയം വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബുവിന്റെ കാറാണ് യാത്ര കഴിഞ്ഞു വീട്ടിലേക്ക് കയറ്റുന്നതിനിടെ വഴിൽ വെച്ച് കഴിഞ്ഞ ദിവസം തീ പിടിച്ചത്. തീ പിടിത്തത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടസമയം സാബു തനിച്ചായിരുന്നു കാറിൽ ഉണ്ടായിരുന്നത്. വീടിന് 20 മീറ്റർ അകലെ വച്ചാണു അപകടം ഉണ്ടായത്.