ചങ്ങനാശ്ശേരിയിൽ സ്‌കൂളിലെ പ്രഥമാധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ സ്‌കൂളിലെ പ്രഥമാധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി ഇത്തിത്താനം മലകുന്നം സ്‌കൂളിലെ പ്രഥമാധ്യാപികയായ ഇത്തിത്താനം കുന്നേപ്പറമ്പിൽ മായയെ(51)യാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെമ്മു ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. ബുധനാഴ്ച രാവിലെയാണ് മായയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.