അപ്പയെ പോലൊരു വലിയ മനുഷ്യനാവാൻ സാധിക്കില്ലെങ്കിലും അദ്ദേഹം കാട്ടിയ വഴിയിലൂടെ സഞ്ചരിക്കാനും പുതുപ്പള്ളിയുടെ ജീവൽ പ്രശ്നങ്ങൾ തൊട്ടറിയാനും സാധിക്കുമെന്ന


കോട്ടയം: അപ്പയെ പോലൊരു വലിയ മനുഷ്യനാവാൻ സാധിക്കില്ലെങ്കിലും അദ്ദേഹം കാട്ടിയ വഴിയിലൂടെ സഞ്ചരിക്കാനും പുതുപ്പള്ളിയുടെ ജീവൽ പ്രശ്നങ്ങൾ തൊട്ടറിയാനും സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട് എന്ന് ചാണ്ടി ഉമ്മൻ. അപ്പ ജീവിച്ചതത്രയും  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഈ നാടിനും വേണ്ടിയാണ്. ജീവശ്വാസം പോലെയായിരുന്നു അപ്പയ്ക്ക് പ്രസ്ഥാനം. ആ പ്രസ്ഥാനം ഒരു ദൗത്യമേല്‍പ്പിച്ചാല്‍ അത് നിർവഹിക്കുക എന്നത് എന്റെയും കടമയാണ് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തികച്ചും രാഷ്ട്രീയമായ ഉപതെരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയിൽ നടക്കുക. കഴിഞ്ഞ ഏഴ് വർഷമായി സമസ്ത മേഖലകളിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും അത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനങ്ങൾ വിചാരണ ചെയ്യാനുള്ള അവസരം കൂടിയാണ് പുതുപ്പള്ളികാർക്ക് ഈ തെരഞ്ഞെടുപ്പ് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.