ഉപതെരഞ്ഞെടുപ്പ്: പ്രചാരണ ചൂടിൽ പുതുപ്പള്ളി, തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സജീവമായി ചാണ്ടി ഉമ്മൻ.


പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലായ പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സജീവമായി യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. കഴിഞ്ഞ ദിവസം മണർകാട് പഞ്ചായത്തിലെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംബന്ധിച്ച് ചാണ്ടി ഉമ്മൻ വോട്ട് അഭ്യർത്ഥിച്ചു. രാത്രി വൈകിയും നടക്കുന്ന പ്രചരണങ്ങളിൽ തളർച്ചയില്ലാതെ പ്രവർത്തകർക്കൊപ്പം വീടുകയറി പ്രവർത്തിക്കുകയാണ് ചാണ്ടി ഉമ്മൻ. അപ്പയോടുള്ള സ്നേഹവും കരുതലും അതെ അളവിലാണ് പുതുപ്പള്ളിക്കാർ എനിക്കും നൽകുന്നത് എന്ന് ചാണ്ടി ഉമ്മൻ പറയുന്നു.