കുട്ടിക്കാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു യാത്രക്കാരിക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്.


കുട്ടിക്കാനം: കുട്ടിക്കാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു യാത്രക്കാരിക്ക് ദാരുണാന്ത്യം. ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്. അപകടത്തിൽ അഞ്ചു പേർക്ക് പരുക്കേറ്റു. കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് റോഡരികിൽ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും ഇതുവഴിയെത്തിയ മറ്റു യാത്രക്കാരും പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.