ഉപതെരഞ്ഞെടുപ്പ്: ജെയ്ക് സി. തോമസിന്‍റെ പ്രചാരണ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.


പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ പ്രചാരണ പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഈ മാസം 24 നു അയർക്കുന്നം,പുതുപ്പള്ളി പഞ്ചായത്തുകളിൽ നടക്കുന്ന പ്രചാരണ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. 2 ഘട്ടങ്ങളിലായി നടക്കുന്ന പ്രചാരണ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.