പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥി ലിജിൻ ലാൽ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകിയാണുണ്ടായതെങ്കിലും ഒരുക്കങ്ങൾ നേരത്തെ തന്നെ ബി ജെ പി ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രാങ്കണത്തിൽ നിന്നും റോഡ് ഷോയോട് കൂടി ആരംഭിച്ചു. റോഡ് ഷോ ജില്ലയിലെ മുതിർന്ന ബിജെപി നേതാവ് ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന വക്താവ് അഡ്വ. എൻ കെ നാരായണൻ നമ്പൂതിരി, മേഖല അദ്ധ്യക്ഷൻ എൻ ഹരി, ജില്ലാ സെക്രട്ടറി മാരായ പി ജി ബിജുകുമാർ, എസ് രതീഷ്,ടി എൻ ഹരികുമാർ,കെ പി ഭുവനേഷ്,അഖിൽ രവീന്ദ്രൻ, സോബിൻലാൽ,ശ്രീജിത്ത് കൃഷ്ണൻ, അയർകുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മീനടം, ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവൻ, പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, എൻ സി മോഹനൻ, ജയപ്രകാശ് വാകത്തനം, വി എസ് വിഷ്ണു,റോയ് ചാക്കോ,കെ വി നാരായണൻ, വി വി വിനയകുമാർ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് പ്രവർത്തകരുടെ തീരുമാനം.